2013, മേയ് 25, ശനിയാഴ്‌ച

മൂന്നാമതൊരാൾ


        

ദൈവം പറഞ്ഞുവിട്ട
വാടക കൊലയാളിയാണ് മരണം
ഇരുട്ടിന്റെ വന്യതയിൽ
മൂർച്ചയുള്ള ഉടവാളുമായ്
അവൻ കാത്തിരിക്കും
സ്വയം എരിഞ്ഞടങ്ങാൻ
 
ആഗ്രഹിച്ചവന് തിരികൊടുക്കും
ജീവിക്കാൻ ഓടുന്നവനെ
കാൽതട്ടി വീഴ്ത്തും
കാലഗണിതത്തിന്റെ കണിശതയിൽ
ജീവിത  വേരുകൾ പിഴുതെടുക്കും
ചുവടു തെറ്റാതിരിക്കൻ
തെറ്റുകളുടെ കണക്ക്പുസ്തകം  കൂട്ടിനുണ്ടാകും
ദൈവത്തിന് സ്വന്തം പ്രതിഛായ-
 
നഷ്ടപെടുത്താൻ വയ്യാത്തതുകൊണ്ടാകാം 
നമുക്കും ദൈവത്തിനുമിടയിൽ
മൂന്നാമതൊരാൾ …………..
                                                                                         
                    



ക്ഷമ


ഇന്നല്ലെയെങ്കിലും
നിന്‍ ചേതന
എന്നിലെക്കായി
മിഴി ചോദ്യമെറിയും
ആ നിമിഷത്തിന്റെ
സ്പന്ദനത്തില്‍
ഉയിര്‍ ചോര്‍ന്ന്‍ നിണം വറ്റി
ശീതശിലയായ് ഞാന്‍ ഉറഞ്ഞു പോകാം


വാല്‍: എന്‍റെ ക്ഷമ എന്ന കവിതയിലെ കുറച്ച്  വരികളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്,ഇത് ഒരു പരീക്ഷണാടിസ്ഥാനത്തില്‍ പോസ്റ്റ്‌ ചെയ്യ്തതാണ്  കാരണം ഞാന്‍ ആദ്യമായാണ് ബ്ലോഗില്‍ എഴുതുന്നത്